
നെടുമങ്ങാട്: കുരുന്നു മനസുകളിൽ സഹജീവി സ്നേഹവും കരുണയും വളർത്തുക എന്ന ലക്ഷ്യത്തോടെ പൂവത്തൂർ ഗവ.എൽ.പി സ്കൂളിൽ 'കുഞ്ഞു കരുതൽ"പദ്ധതിക്ക് തുടക്കമായി.കുട്ടികൾ മുഖേനെ സ്കൂളധികൃതർ ശേഖരിച്ച വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് കൈമാറിയാണ് പദ്ധതിയുടെ തുടക്കം കുറിച്ചത്.പി.ടി.എ, എസ്.എം.സി, എം.പി.ടി.എ കമ്മിറ്റികളുടെ ഏകോപനത്തിലാണ് വിഭവ സമാഹരണം നടത്തിയത്.ശീമവിളമുക്കിലെ ശാന്തിഭവൻ,വേറ്റിനാടുള്ള ശാന്തിമന്ദിരം,പഴകുറ്റി വേങ്കവിള തൃപ്പാദം എന്നീ അഗതിമന്ദിരങ്ങളിൽ സഹായം കൈമാറി.വിദ്യാർത്ഥികൾക്ക് പുറമെ, നഗരസഭ കൗൺസിലർ പുങ്കുമൂട് അജി,പി.ടി.എ പ്രസിഡന്റ് രഞ്ചുനാഥ്, വൈസ് പ്രസിഡന്റ് അഞ്ജു,ഷൈജു,പ്രസീദ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
