തിരുവനന്തപുരം:യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിംഗിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും അന്താരാഷ്ട്ര മാദ്ധ്യമപ്രവർത്തക അഞ്ജന ശങ്കർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാദ്ധ്യമ ദിനാഘോഷത്തിൽ 'സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിംഗ്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
യുക്രെയ്ൻ,അഫ്ഗാനിസ്ഥാൻ,യെമൻ,സിറിയ,ഇസ്രയേൽ തുടങ്ങിയ സംഘർഷഭരിതമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത അനുഭവങ്ങളും മലയാളിയായ അഞ്ജന ശങ്കർ മാദ്ധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി സുഭാഷ് സംസ്ഥാന മാദ്ധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.ഐ.പി ആർ.ഡി അഡിഷണൽ ഡയറക്ടർ കെ.ജി സന്തോഷ് സ്വാഗതവും അഡിഷണൽ ഡയറക്ടർ വി.പി പ്രമോദ് കുമാർ നന്ദിയും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
