പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും. രാത്രി 7 ന് തന്ത്രി ഡോ. വൈശാഖ് സൗമിത്രൻ കൊടിയേറ്റിന് കാർമ്മികത്വം വഹിക്കും. ഉച്ചക്ക് 12ന് കൊടിയേറ്റ് സദ്യ. രാത്രി 8ന് കരോക്കെ ഗാനമേള. ഫെബ്രുവരി 2ന് രാത്രി 8ന് ഇതിഹാസ നൃത്ത്യ നാടകം പളനി ആണ്ടവൻ. 3ന് രാത്രി 8ന് നാടകം മഗധ. 4ന് രാത്രി 8ന് നാടകം മിഠായി തെരുവ്. 5 ന് ഉത്സവബലി. രാത്രി 7ന് താലം വരവ്. 8 ന് ഡാൻസ് ഡ്രാമ. 6 ന് രാത്രി 8ന് നാടകം കല്യാണം. 7 ന് പള്ളിവേട്ട. വൈകിട്ട് 5 ന് പകൽപ്പൂരം. 8.30ന് ഭക്തി ഗാനസുധ. 11 ന് പള്ളിവേട്ടക്ക് പുറപ്പാട്. 8 ന് ആറാട്ട്. ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ. വൈകിട്ട് 5ന് കാവടി ഘോഷയാത്രകൾ. 6.45ന് ഗാനമേള. രാത്രി 8ന് തിരു ആറാട്ട്. കുമാരി കൃഷ്ണ പ്രിയ രേഷിന്റെ സോപാന സംഗീതം. ഭാരവാഹികളായ ടി.എൻ. രാജീവ്, പി. എം. ബൈജുലാൽ, വി.പി.സുബ്രഹ്മണ്യൻ, കെ.കെ.സതീശൻ, കെ.ആർ. അനിൽകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
