SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

കനിവ് തേടി യുവതി

Increase Font Size Decrease Font Size Print Page
rr

തിരുവനന്തപുരം: സുമനസുകളുടെ സഹായം തേടി യുവതി. രണ്ട് കിഡ്നികളും തകരാറിലായ തൈക്കാട് കുന്നേറ്റുമുക്ക് കുറുക്കുവിളാകം വീട്ടിൽ ശ്രീദേവി രാജീവ് എസാണ് (43) ചികിത്സാ സഹായം തേടുന്നത്. ജീവൻ നിലനിറുത്താൻ കിഡ്നി ട്രാൻസ്‌പ്ലാന്റ് മാത്രമാണ് ഇനി മുന്നിലുള്ള വഴിയെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സയ്ക്കാവശ്യമായ പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ശ്രീദേവി. കഴിഞ്ഞ ഒന്നര വർഷമായി ഡയാലിസിസിനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച ചികിത്സ പിന്നീട് ജനറൽ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. കിഡ്നിരോഗത്തിനൊപ്പം കാഴ്ചക്കുറവും ഹൃദയവാൽവിലെ പ്രശ്നങ്ങളും ശ്രീദേവിയുടെ ആരോഗ്യാവസ്ഥയെ കൂടുതൽ വഷളാക്കി. സാധാരണ കുടുംബത്തിൽ കഴിയുന്ന ശ്രീദേവിക്ക് കിഡ്നി ട്രാൻസ്‌പ്ലാന്റിനും തുടർചികിത്സയ്ക്കും ആവശ്യമായ വൻചെലവ് താങ്ങാൻ കുടുംബത്തിനാവില്ല.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: ശ്രീദേവി രാജീവ്.എസ്, കനറാബാങ്ക് പൂജപ്പുര ശാഖ, അക്കൗണ്ട് നമ്പർ: 110098054190.,ഐ.എഫ്.എസ്.സി കോഡ്: CNRB0002892, ഫോൺ: 8590991019

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY