
ജയ്‌പൂരിൽ റീജിയണൽ ഓഫീസും ബ്രാഞ്ചും തുറന്നു
കൊച്ചി: ദേശീയ തലത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡ് രാജസ്ഥാനിലെ ജയ്‌പൂരിൽ പുതിയ റീജിയണൽ ഓഫീസും ശാഖയും തുറന്നു. സാധാരണക്കാർക്ക് അതിവേഗത്തിലും സുതാര്യമായും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനാണ് ശ്രമം. കമ്പനിയുടെ വളർച്ചയിലെ വലിയ ചുവടുവെപ്പാണിത്.
കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അഠാവലെ ഉദ്ഘാടനം നിർവ്വഹിച്ചു. എം.എൽ.എ ബാൽമുകുന്ദാചാര്യ ജി മഹാരാജ്, രാജസ്ഥാൻ സർക്കാരിന്റെ എ.ഡി.ജി.പി ബിജു ജോർജ് ജോസഫ്, എൽ.എ.സി.ടി.സിയുടെ ഗുഡ്‌വിൽ അംബാസഡറും ഐ.സി.എൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനിൽകുമാർ, ഹോൾ-ടൈം ഡയറക്ടറും വൈസ് ചെയർമാനും സി.ഇ.ഒയുമായ ഉമ അനിൽകുമാർ, എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത്, ഓപ്പറേഷൻസ് ആൻഡ് ഡെവലപ്‌മെന്റ് എ.ജി.എം കെ.പി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |