
ഐ.ഡി.ബി.ഐ സ്വകാര്യവൽക്കരണം ഉടൻ
കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയുടെ വേഗതയും തോതും വരുംദിവസങ്ങളിൽ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ വ്യക്തമാക്കി. നികുതി ബേസ് വികസിപ്പിക്കുന്നതിനൊപ്പം ഓഹരി വിൽപ്പനയിലൂടെയുള്ള വരുമാനവും ഏറെ പ്രധാനമാണെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ കടവും ജി.ഡി.പിയുമായുള്ള അനുപാതം 2030ൽ അൻപത് ശതമാനത്തിലേക്ക് കുറയ്ക്കാൻ സ്ഥിരതയുള്ള വരുമാന ഒഴുക്ക് ആവശ്യമാണെന്നും അവർ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിൽ ധനകമ്മി 4.3 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യം. ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വിൽപ്പന നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |