SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

ഏഴംകുളം പഞ്ചായത്ത് അതിർത്തിയിൽ മാലിന്യനിക്ഷേപം വ്യാപകം, സഹിച്ച് നാട്ടുകാർ,​ നടപടിയെടുക്കാതെ അധികൃതർ

Increase Font Size Decrease Font Size Print Page
gggg
അടൂർ നഗരസഭ -ഏഴംകുളം പഞ്ചായത്ത് അതിർത്തിയിൽ മാലിന്യനിക്ഷേപം വർദ്ധിക്കുന്നു

ഏഴംകുളം : അടൂർ നഗരസഭയുടെയും -ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി പ്രദേശമായ മുണ്ടയ്ക്കൽ പ്പടി -ഹൈസ്‌കൂൾ റോഡിലെ പാലത്തിനു സമീപം മാലിന്യനിക്ഷേപം വൻ തോതിൽ വർദ്ധിക്കുന്നു. അടൂർ നഗരസഭയിലെ 15-ാം വാർഡും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡും ഉൾപ്പെടുന്ന പ്രദേശമാണിത്. നഗരസഭയുടെ മിനി എം.സി.എഫും ഇവിടെയുണ്ട് . ഈ റോഡിൽ നഗരസഭാപരിധിയിലും പഞ്ചായത്തു പരിധിയിലുമുള്ള ഭാഗങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാണ്. മുൻപ് പാലത്തിൽ നിന്നും തോട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായിരുന്നു. പാലത്തിൽ നെറ്റ് സ്ഥാപിച്ചതോടെ ഇതിനു പരിഹാരമായി. ഇപ്പോൾ റോഡിലേക്ക്മാലിന്യം നിക്ഷേപിക്കുന്നതാണ് രീതി. നഗരസഭയുടെ മിനി എം.സി എഫുകളിൽ നിന്ന് കൃത്യമായ സമയത്ത് മാലിന്യം കൊണ്ട് പോകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഉപയോഗിച്ച ഡയപ്പർ മാലിന്യങ്ങളാണ് ഇപ്പോൾ ആളുകൾ കൂടുതലായും നിക്ഷേപിക്കുന്നത്.

പ്രദേശത്ത് ദുർഗന്ധം

ഏഴംകുളം ഭാഗത്ത് നിന്ന് സ്‌കൂൾ വിദ്യാർത്ഥികളും പൊതുജനങ്ങളും കാൽനടയായും വാഹനത്തിലും പറക്കോട് ഭാഗത്തേയ്ക്ക് വേഗത്തിൽ എത്താൻ ഉപയോഗിക്കുന്ന റോഡാണിത്. തുടർച്ചയായ മാലിന്യനിക്ഷേപം കാരണം അരക്കിലോമീറ്ററോളം ദൂരത്തിൽവരെ അസഹനീയമായ ദുർഗന്ധമാണ്. മിനി എം.സി എഫിന് കീഴിൽ തെരുവുനായ ശല്യവും രൂക്ഷമാണ്. നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നു പ്രദേശവാസികൾ കാലങ്ങളായി നഗരസഭയോടും ഗ്രാമപഞ്ചായത്തിനോടും ആവശ്യപ്പെടാറുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

.................................................

"മിനി എം.സി.എഫ് ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന വിഷയം നഗരസഭ കൗൺസിലിൽ ഉന്നയിച്ചിട്ടുണ്ട്.

അനിത കുമാരി

(അടൂർ നഗരസഭ 15-ാം

വാർഡ് കൗൺസിലർ)

.......................................................

മാലിന്യനിക്ഷേപം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കും. പഞ്ചായത്ത് പരിധിയിലുള്ള ഭാഗത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതിയിൽ വിഷയം അവതരിപ്പിക്കും.

രജനി ബിജു
(ഏഴംകുളം

ഗ്രാമപഞ്ചായത്ത്

ടൗൺ വാർഡ് മെമ്പർ)

1. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണം

2. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം

3. മിനി എം.സി.എഫ് ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കണം

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY