തൊടുപുഴ: എസ്.എൻ.ഡി.പി യോഗം പുളിയ്ക്കത്തൊട്ടിശാഖ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി ചേർത്തല സുമിത് തന്ത്രികളുടെയും മേൽശാന്തി വണ്ണപ്പുറം സുരേഷ് ശാന്തികളുടെയും വിഷ്ണുശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. രാവിലെ പതിവ് പൂജകൾ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം. ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കുമെന്ന് ശാഖ പ്രസിഡന്റ് കെ.എസ് ഷാജി, സെക്രട്ടറി ബിനോയി ദാസപ്പൻ, വൈസ് പ്രസിഡന്റ് ഷിജു കെ.ആർ, യൂണിയൻ കമ്മിറ്റിയംഗം യു.എസ് അനിൽകുമാർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
