
തിരുവല്ല: സമഗ്രശിക്ഷാ കേരളം തിരുവല്ല ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രീപ്രൈമറി മുതലുള്ള കുട്ടികളുടെ കായികക്ഷമതയ്ക്കും മാനസിക ഉല്ലാസത്തിനുമായി സംഘടിപ്പിക്കുന്ന കളിയങ്കണം പദ്ധതിയുടെ ഉപജില്ലാതല പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ വി.കെ.മിനികുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോ ഓഡിനേറ്റർ റോയ്.ടി.മാത്യു, ഡയറ്റ് പ്രിൻസിപ്പൽ മിനി ബെഞ്ചമിൻ, ആശ ചന്ദ്രൻ, ശങ്കരൻ നമ്പൂതിരി, അജിത റോബി, കെ.ശ്രീകലാ, എം.കെ.സജീവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |