
ന്യൂഡൽഹി: ക്ളിനിക്കൽ ട്രയൽ വഴി അംഗീകരിക്കുന്നത് വരെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എ.എസ്.ഡി) ചികിത്സയ‌്‌ക്ക് സ്റ്റെം സെൽ തെറാപ്പി (എസ്.സി.ടി) നൽകരുതെന്ന് സുപ്രീംകോടതി. എസ്.സി.ടി ചികിത്സയ്‌ക്ക് ശാസ്ത്രീയ പിന്തുണയില്ലെന്നും ക്ളിനിക്കൽ ട്രയൽ നടത്തി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദ്ദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
നാഷണൽ മെഡിക്കൽ കമ്മിഷന് കീഴിലുള്ള എത്തിക്സ് ആന്റ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ് ഒാട്ടിസം ചികിത്സയ്ക്കായി സ്റ്റെം സെൽ ചികിത്സ ശുപാർശ ചെയ്യുന്നില്ല. മെഡിക്കൽ പ്രാക്ടീസായി അംഗീകരിക്കപ്പെട്ടിട്ടുമില്ല. സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നത് അധാർമ്മികമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |