SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

മറന്നുവച്ച സ്വർണവും പണവും കൈമാറി ഓട്ടോ ഡ്രൈവറുടെ മാതൃക

Increase Font Size Decrease Font Size Print Page
shameer
ഷെമീർ

കൊല്ലം: ഓട്ടോറിക്ഷയിൽ മറന്നുവച്ച സ്വർണവും പണവും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി ഡ്രൈവർ മാതൃകയായി. പള്ളിമുക്ക് സ്റ്റാൻഡിലെ ഡ്രൈവറായ ഷെമീറാണ് താരം.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ അടുക്കൽ പോകാൻ പള്ളിമുക്കിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയ യുവതി ഏഴ് പവനോളം സ്വർണവും പണവും അടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്ന് വച്ചു. പിന്നീട് ബാഗ് നഷ്ടമായത് മനസിലാക്കിയ യുവതി നിലവിളിയോടെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചു. ഉടൻ തന്നെ കൊല്ലം ഈസ്റ്റ് പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ സരിതയുടെ നേതൃത്വത്തിൽ യുവതിയുമായി പൊലീസ് സംഘം പള്ളിമുക്കിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ എത്തിയെങ്കിലും ഓട്ടോറിക്ഷ അവിടെ ഉണ്ടായിരുന്നില്ല. അൽപ സമയത്തിന് ശേഷം ഓട്ടോറിക്ഷയുമായി സ്റ്റാൻഡിലെത്തിയ ഡ്രൈവർ ഷമീർ, പൊലീസ് സംഘത്തെ ഏൽപ്പിക്കാനായി തന്റെ വാഹനത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ബാഗ് യുവതിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു. ഷെമീറിന്റെ സത്യസന്ധതയെ പൊലീസ് സംഘം അഭിനന്ദിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY