SignIn
Kerala Kaumudi Online
Tuesday, 21 April 2026 2.44 PM IST

പി.എസ്.സി അഭിമുഖം

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: വയനാട് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 742/2024) തസ്തികയിലേക്ക് 5, 6 തീയതികളിലും വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 474/2024) തസ്തികയിലേക്ക് 4, 5 തീയതികളിലും പി.എസ്.സി. വയനാട് ജില്ലാ ഓഫീസിലും
അഭിമുഖം നടത്തും.

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സൻസ്) (മലയാളം
മീഡിയം) (കാറ്റഗറി നമ്പർ 602/2024) തസ്തികയിലേക്കുള്ള അഭിമുഖം 4, 5, 6
തീയതികളിൽ പി.എസ്.സി. കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസിലും ഹൈസ്‌കൂൾ ടീച്ചർ
(മാത്തമാറ്റിക്സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 599/2024) തസ്തികയിലേക്കുള്ള രണ്ടാംഘട്ട
അഭിമുഖം 4, 5 തീയതികളിൽ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിലും
നടത്തും.

എൻഡ്യൂറൻസ് ടെസ്റ്റ്

പൊലീസ് വകുപ്പിൽ (ഐ.ആർ.ബി. റെഗുലർ വിംഗ്) പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 583/2024, 212/2024-മുസ്ലീം, 342/2024-എസ്.സി.സി.സി.) തസ്തികയിലേക്ക് 10
ന് രാവിലെ 5.30 ന് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വേദികളിൽ
എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 782/2024-
മുസ്ലീം) തസ്തികയിലേക്ക് 5 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന
നടത്തും.


കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ
134/2023) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 5 ന് പി.എസ്.സി. ആസ്ഥാന
ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്. - വകുപ്പുതലപരീക്ഷ

ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്. ജൂനിയർ മെമ്പർമാർക്കു വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷ (ഒക്‌ടോബർ-2025) 20, 21, 23, 24, 25, 26, 27, 28 തീയതികളിൽ പി.എസ്.സി.
ആസ്ഥാന ഓഫീസിൽ നടത്തും.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.