SignIn
Kerala Kaumudi Online
Sunday, 08 March 2026 3.39 PM IST

കോംഗോയിൽ ഖനി തകർന്ന് 227 മരണം

Increase Font Size Decrease Font Size Print Page
s

കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ (ഡി.ആർ കോംഗോ) കോൾട്ടാൻ ഖനി തകർന്ന് 227 പേർ മരിച്ചു. ബുധനാഴ്ച നോർത്ത് കിവു പ്രവിശ്യയിലെ റുബായയിൽ ആയിരുന്നു സംഭവമെന്ന് അധികൃതർ അറിയിച്ചു. 20ഓളം പേരെ ഗുരുതര പരിക്കുകളോടെ രക്ഷിച്ചു. അപകട മേഖല വിദൂര പ്രദേശത്തായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലായിരുന്നു. പ്രദേശത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിലേക്ക് നയിച്ചത്. സുരക്ഷാ സൗകര്യങ്ങളുടെ അഭാവം മരണ സംഖ്യ ഉയരാൻ കാരണമായി. ആഗോള ടെക് വ്യവസായത്തിന് റുബായ മേഖല നിർണായകമാണ്. ആഗോള കോൾട്ടാൻ ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനം ഇവിടെ നിന്നാണ്. കോൾട്ടാനിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലോഹമായ ടാന്റലം സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ, എയറോസ്പേസ് ഘടകങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്നു.

TAGS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.