
ന്യൂഡൽഹി: മെെക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങൾക്ക് നികുതി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റിലാണ് പ്രഖ്യാപനം. നികുതി കുറയുന്നതിലൂടെ ഇത്തരം ഉപകരണങ്ങളുടെ വില കുറയുമെന്നത് രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമാണ്.
എയർക്രാഫ്റ്റ് ഭാഗങ്ങൾക്ക് നികുതി ഒഴിവാക്കി. വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 17 കാൻസർ മരുന്നുകൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്. ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടുമെന്നും ബഡ്ജറ്റിൽ പറയുന്നു.
ഇന്ത്യ സാമ്പത്തിക വളർച്ച നേടിയെന്നും സ്ഥിരത കെെവരിച്ചെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്ത് ദാരിദ്ര നിർമ്മാർജ്ജനം നടത്തിയെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. തുടർച്ചയായി 9-ാം തവണ ബഡ്‌ജറ്റ് അവതരിപ്പിച്ച് ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് നിർമ്മല സീതാരാമൻ.
അതേസമയം, ബഡ്ജറ്റിൽ ധാതുമണൽ ഖനന ഇടനാഴിയിൽ കേരളം ഇടംപിടിച്ചു. കെെത്തറി വസ്ത്രങ്ങളുടെ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. ആയുർവേദ ചികിത്സ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഔഷധ ചെടികൾ വളർത്തുന്നവർക്കും സംസ്കരിക്കുന്നവർക്കും സഹായം. മൂന്ന് പുതിയ അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി. യോഗ, വെൽനെസ് സ്‌കീമുകൾക്കായി ഒന്നരലക്ഷം കെയർ ഗിവർമാരെ പരിശീലിപ്പിക്കും. നാളികേര ഉത്പാദന വർദ്ധനവിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |