SignIn
Kerala Kaumudi Online
Thursday, 19 February 2026 2.48 AM IST

സമഗ്ര പഠന പിന്തുണ പരിപാടി

Increase Font Size Decrease Font Size Print Page
k
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ജിവിഎച്ച്എസ്എസൽ നടന്ന സമഗ്ര പഠന പിന്തുണാ പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ സമഗ്ര പഠന പിന്തുണാ പരിപാടി നടന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയണമെന്ന് മുനീർ എരവത്ത് അഭിപ്രായപ്പെട്ടു. പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ആച്ചികുളങ്ങര മോഡ്യൂൾ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ എച്ച്.എം മുഹമ്മദ് കെ.എം, പ്രീതി, അഫ്സ ടി എം, ദിനേശ് പാഞ്ചേരി, തേജ ടി.കെ, ഷിജില, അനിത, സുധീഷ് കുമാർ എ.കെ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY