കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള മാവുങ്കാൽ ഐ.എം.എ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ഉദ്ഘാടനം ചെയ്തു. ടി.വി കാവ്യ അദ്ധ്യക്ഷത വഹിച്ചു. മൂലക്കണ്ടം പ്രഭാകരൻ, സി. കുഞ്ഞാമിന, എം.വി രാഘവൻ, സജി കുന്നുമ്മൽ, കെ.വി മിനി, ബീന സുകു എന്നിവർ സംസാരിച്ചു. ഷൈജു സ്വാഗതവും കെ.വി ഗൗരിശ്രീ നന്ദിയും പറഞ്ഞു. തുടർന്ന് ഭിന്നശേഷിക്കാരായ സർഗ്ഗ പ്രതിഭകളുടെ കവിതാലാപനം, ഗാനാലാപനം, ആംഗ്യപ്പാട്ട്, ഒപ്പന, നാടോടി നൃത്തം, ഫ്യൂഷൻ ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. സമാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ബിന്ദു, അജാനൂർ പഞ്ചായത്ത് മെമ്പർ സി. കുഞ്ഞാമിന, സി.ഡി.എസ് ചെയർപേഴ്സൺ എം.വി രത്നകുമാരി, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് ടി. ഷൈജു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |