SignIn
Kerala Kaumudi Online
Wednesday, 04 February 2026 5.56 AM IST

അയൽ സംസ്ഥാനങ്ങൾക്ക് നേട്ടം അതിവേഗ റെയിൽ

Increase Font Size Decrease Font Size Print Page
budget-nirmala-sitharaman

ന്യൂഡൽഹി: ഏഴ് പുതിയ റെയിൽ ഇടനാഴികളിൽ അഞ്ചെണ്ണം കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ ഇവ കടന്നു പോകും.

ഡൽഹി-വാരണാസിയും പട്ന വഴിയുള്ള വാരണാസി-സിലിഗുരിയുമാണ് ഉത്തരേന്ത്യൻ പാതകൾ.

ചെന്നൈ-ബംഗളൂരു യാത്രാ സമയം 1.5 മണിക്കൂറായും ബംഗളൂരു-ഹൈദരാബാദ് യാത്ര 2 മണിക്കൂറായും ഹൈദരാബാദ്-ചെന്നൈ 2 മണിക്കൂറായും കുറയും. പൂനെയ്ക്കും ഹൈദരാബാദിനും ഇടയിൽ 1.55 മണിക്കൂറിലും പൂനെ-മുംബയ് റൂട്ടിൽ 45 മിനിട്ടിലും യാത്ര ചെയ്യാം. ഡൽഹി-വാരണാസി ഇടനാഴി യാത്രാ സമയം 3. 50 മണിക്കൂറായി കുറയും. പട്ന വഴിയുള്ള വാരണാസി-സിലിഗുരി 2. 55 മണിക്കൂറിൽ ലക്ഷ്യത്തിലെത്തും.

കേരളത്തിനും

ഗുണമെന്ന് മന്ത്രി

അയൽ സംസ്ഥാനങ്ങളിൽ തുടങ്ങുന്ന പാത കേരളത്തിനും പ്രയോജനപ്പെടുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. മലയാളികൾ ദക്ഷിണേന്ത്യയിൽ എപ്പോഴും യാത്ര ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ആകെ 4000 കിലോമീറ്റർ നീളമുള്ള അതിവേഗ റെയിൽ ഇടനാഴി 16 ലക്ഷം കോടി ചെലവിലാകും വികസിപ്പിക്കുകയെന്ന് മന്ത്രി അറിയിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.