SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

മൂന്നര വയസുകാരിയുടെ മരണം: ഹോട്ടലിലെ കുഴിമന്തി കഴിച്ചതിനാലല്ലെന്ന് പ്രാഥമിക നിഗമനം

Increase Font Size Decrease Font Size Print Page

three-year-old-girl

കൊല്ലം​:​ ​ ​മൂ​ന്ന​ര​വ​യ​സു​കാ​രി​ ഗൗരി നന്ദയുടെ മരണം ഭക്ഷ്യവിഷ ബാധയെ തുടർന്നല്ലെന്ന് പ്രാഥമിക നിഗമനം. കുട്ടി കടുത്ത ന്യൂമോണിയ ബാധയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുമായി സംസാരിച്ച ചടയമംഗലം പൊലീസിന് ലഭിച്ച വിവരം.​ എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പ‌‌ഠനങ്ങൾ ആവശ്യമാണെന്ന് ഡോക്‌ടർമാർ അഭിപ്രായപ്പെട്ടതായി പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ ച​ട​യ​മം​ഗ​ലത്ത് എത്തിയ ഫുഡ് സേഫ്‌ടി വിഭാഗം അധിക‌ൃതർ തലേ ദിവസം ഹോട്ടലിൽ വിളമ്പിയ വിഭവങ്ങളുടെയും അതുണ്ടാക്കാൻ ഉപയോഗിച്ച അസംസ്‌കൃത പദാർത്ഥങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ചു. കുട്ടിയുടെ വീട് സന്ദർശിച്ച് അവിടെയും ബാക്കി ഉണ്ടായിരുന്ന ഹോട്ടൽ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം സർക്കാർ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചു.

​ ​ക​ള്ളി​ക്കാ​ട് ​അം​ബി​ക​ ​സ​ദ​ന​ത്തി​ൽ​ ​സാ​ഗ​ർ​ ​-​ ​പ്രി​യ​ ​ദ​മ്പ​തി​ക​ളു​ടെ​ ​ഏ​ക​ ​മ​ക​ൾ​ ​ഗൗ​രി​ ​ന​ന്ദ​യാ​ണ് ​മ​രി​ച്ച​ത്.​ വെൽ​ഡിം​ഗ് ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​ര​നാ​യ​ ​സാ​ഗ​റും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​തി​ങ്ക​ളാ​ഴ്ച​ ​വൈ​കിട്ട്​ ​ച​ട​യ​മം​ഗ​ല​ത്തു​ള്ള​ ​ഒ​രു​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന്​ ​ആ​ഹാ​രം​ ​ക​ഴി​ച്ചി​രു​ന്നു.​ ​വീ​ട്ടി​ലേ​ക്ക് ​കു​ബ്ബൂ​സും​ ​കു​ഴി​മ​ന്തി​യും​ ​വാ​ങ്ങി​ക്കൊ​ണ്ടു​പോ​വു​ക​യും​ ​ചെ​യ്‌തു.​ ​ഇ​ത് ​ക​ഴി​ച്ച​ ​ശേ​ഷം​ ​രാ​ത്രി​ 9.30​ന് ​കു​ട്ടി​ ​ഉ​റ​ങ്ങാ​ൻ​ ​കി​ട​ന്നു.​ 12​ ​ഓ​ടെ​ ​വ​യ​റു​വേ​ദ​ന​യും​ ​അ​സ്വ​സ്ഥ​ത​യും​ ​പ്ര​ക​ടി​പ്പി​ച്ച​ ​കു​ട്ടി​യെ​ ​ഉ​ട​ൻ​ ​അ​ഞ്ച​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​മ​ര​ണം​ ​സം​ഭ​വി​ച്ചു.
കുട്ടിയുടെ ​ ​മൃ​ത​ദേ​ഹം ഇന്നലെ രാത്രി ​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​സം​സ്ക​രി​ച്ചു.​ ഛർദിയുണ്ടാകുമ്പോൾ ദഹിക്കാത്ത ഭക്ഷണത്തിന്റെെ അവശിഷ്‌ടം അന്നനാളത്തിൽ കുടുങ്ങിയും മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ സംശയം പ്രകടിപ്പിച്ചതായി ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.

ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച മറ്റാർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാത്തതും ഭക്ഷ്യവിഷബാധയുടെ സാദ്ധ്യതയെ കുറച്ചു കാണിക്കുന്നതായി അധികൃതർ പറയുന്നു.

TAGS: EATING KUZHIMANTHI, DEAD, THREE YEAR OLD GIRL, FOOD POISON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY