SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.08 PM IST

ധനലക്ഷ്മി ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡുകൾ

Increase Font Size Decrease Font Size Print Page
dhanalakshmi

തൃശൂർ: ഡിജിറ്റൽ പേയ്മെന്റ്സ് രംഗത്ത് പുതിയ വിപ്ളവം സൃഷ്‌ടിച്ച് ധനലക്ഷ്മി ബാങ്ക് യു.പി.ഐ സൗകര്യമുള്ള രണ്ട് രൂപേ ക്രെഡിറ്റ് കാർഡ് വകഭേദങ്ങളായ ധൻ സമൃദ്ധിയും ധൻ വൃദ്ധിയും ഔദ്യോഗികമായി അവതരിപ്പിച്ചു. ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥരും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ ധൻ സമൃദ്ധി സെലക്ട് ക്രെഡിറ്റ് കാർഡിന്റെ പ്രകാശനം ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അജിത് കുമാർ നിർവഹിച്ചു. ധൻ വൃദ്ധി പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് എക്സിക്യുട്ടീവ് ഡയറക്ടർ പി. സൂര്യരാജ് പ്രകാശനം നടത്തി.

ആദ്യ കാർഡ് ചീഫ് ക്രെഡിറ്റ് ഓഫീസറും ജനറൽ മാനേജരുമായ സന്തോഷ് കുമാറിന് കൈമാറി.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY