SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.58 PM IST

കരുത്തും വിശ്വാസവും ഊട്ടിയുറപ്പിച്ച് ഐ.സി.സി.എസ്.എൽ വാർഷികം

Increase Font Size Decrease Font Size Print Page
indian-co-op-society

ബംഗളൂരു: സഹകാരികളുടെ കരുത്തും വിശ്വാസവും ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ഐ.സി.സി.എസ്.എൽ) വാർഷിക ജനറൽ ബോഡി യോഗം ബംഗളൂരു നടന്നു. ദക്ഷിണേന്ത്യയിലെ 12,000 സഹകാരികളാണ് പങ്കെടുത്തത്. കർണാടക സഹകരണ സംഘങ്ങളുടെ നിയമ സെൽ ജോയിന്റ് രജിസ്ട്രാർ സുരേഷ് ഗൗഡ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് സി.ഇ.ഒ മീനു ജോണിന്റെ നേതൃത്വത്തിൽ കണക്കുകളും പദ്ധതികളും അവതരിപ്പിച്ചു.

ഐ.സി.സി.എസ്.എൽ ചെയർമാൻ ഡോ. സോജൻ വി.അവിരാച്ചൻ മറുപടി പ്രസംഗം നടത്തി. 2024-25 വർഷത്തിൽ 10 ലക്ഷം സഹകാരികളെന്ന നേട്ടം കൈവരിച്ചു. 1500 ഓഫീസ് സ്റ്റാഫുകൾ സൊസെറ്റിക്കുണ്ട്. കഴിഞ്ഞ വർഷം 1800 കോടി രൂപയുടെ പ്രീ മെച്യൂരിറ്റി കൊടുക്കാൻ സൊസൈറ്റിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

മാനേജിംഗ് ഡയറക്ടർ ആർ. വെങ്കിട്ടരമണ, ജനറൽ മാനേജർ നിഥിൻ കുമാർ ഝാ, ഡപ്യൂട്ടി ജനറൽ മാനേജർമാരായ പി.സി.ജോണി, വി.മോഹൻകുമാർ, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ റിട്ട. റീജണൽ ഡയറക്ടർ മഹാദേവ് ഝാ, സീനിയർ അഡ്വെെസറി ഓഫീസർമാരായ എ.സി.ജോസ്, കെ.ഹരിദാസ്, കമലാനന്ദൻ, നാഗരാജയ്യ എന്നിവർ സംസാരിച്ചു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.