SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.27 PM IST

സാനിറ്ററി മാലിന്യ സംസ്‌കരണം പദ്ധതികൾക്ക് തുടക്കം

Increase Font Size Decrease Font Size Print Page
in
സാനിറ്ററി മാലിന്യ സംസ്‌കരണം

കോഴിക്കോട്: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സാനിറ്ററി മാലിന്യ സംസ്‌കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കൽ, മെൻസ്ട്രുവൽ കപ്പ് വിതരണം എന്നീ പദ്ധതികൾക്ക് ജില്ലയിൽ തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ലഭ്യമാക്കുന്നത്. നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിനായി 26 വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മെൻസ്ട്രുവൽ കപ്പ് വിതരണത്തിന് 10 ഹയർ സെക്കൻഡറി സ്‌കൂളുകളെയും 17 കോളേജുകളെയും നെറ്റ് സീറോ കാമ്പെയിൻ ഏറ്റെടുത്ത 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളെയുമാണ് തെരഞ്ഞെടുത്തത്. ഇൻസിനറേറ്ററും മെൻസ്ട്രുവൽ കപ്പും നൽകുന്ന സ്ഥാപനങ്ങളിലും അയൽക്കൂട്ടങ്ങളിലും ആർത്തവ ശുചിത്വവും ആർത്തവ ശുചിത്വ ഉൽപന്നങ്ങളുടെ ഉപയോഗവും സംബന്ധിച്ച ക്ലാസുകൾ ഫെബ്രു. 10നകം സംഘടിപ്പികും. ഇത് സംബന്ധിച്ച ജില്ലാതല യോഗം ഫെബ്രു. ആറിന് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ ചേരും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY