അമ്പലപ്പുഴ: കടയിൽ കയറി വ്യാപാരിയെ മർദ്ദിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വളഞ്ഞ വഴിയൂണിറ്റംഗം ഷാക്കിറിനാണ് മർദനമേറ്റത്. വളഞ്ഞവഴി ജംഗ്ഷനിന് സമീപം വസ്ത്ര വ്യാപാരം ചെയ്യുന്ന ഷാക്കിറിനെ നാലംഗ സംഘം ഇരുമ്പു വടി ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി മർദിക്കുകയും കടയിലെ സാധനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുകയായിരുന്നു. ഷാക്കിർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടിരുന്നു. ഇതിന്റെ പേരിലായിരുന്നു അക്രമം. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ ഹർത്താലാചരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |