SignIn
Kerala Kaumudi Online
Friday, 15 May 2026 6.39 PM IST

ശബരിമല സ്വർണക്കൊള്ള; യുവമോർച്ചയുടെ നിയമസഭാ മാർച്ചിൽ സംഘർഷം

protest

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് മാർച്ച് നടത്തി യുവമോർച്ച. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധക്കാർ നിയമസഭയ്ക്ക് മുന്നിലെത്തിയത്. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് അഞ്ചിലധികം പ്രാവശ്യം ജലപീരങ്കിയും പ്രയോഗിച്ചു. യുവമോർച്ചയുടെ പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധം തുടരുകയായിരുന്നു.

ഇന്നുരാവിലെ സ്വർണക്കൊള്ളയുടെ പേരിൽ തന്നെയാണ് നിയമസഭയിൽ ഭരണ പ്രതിപക്ഷ എംഎൽഎമാർ പോർവിളികൾ നടത്തിയത്. മന്ത്രി വി ശിവൻകുട്ടി സംസാരിക്കുന്നതിനിയിൽ ചില പ്രതിപക്ഷ എംഎൽഎമാർ സ്‌പീക്കറുടെ ഇരിപ്പിടത്തിൽ അതിക്രമിച്ച് കയറി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ഇതോടെ നിയമസഭ താൽക്കാലികമായി നിർത്തിവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PROTEST, SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA