പെരിന്തൽമണ്ണ: ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിലെ ചുറ്റുവിളക്കുത്സവത്തിന് മുന്നോടിയായുള്ള ഭദ്രകാളിയുടെ കളംപാട്ടിന് ഇന്ന് മുതൽ തുടക്കമാവും. രാവിലെ 8.30ന് ആചാര്യവരണം, പാട്ട് കൂറയിടൽ എന്നിവ നടക്കും. ദിവസവും രാവിലെ പത്തിന് ഉച്ചപാട്ട്, തുടർന്ന് പുഷ്പാഞ്ജലിയോടുകൂടി ദാരികവധം പാട്ട്, കളമെഴുത്ത്, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് വിശേഷാൽ പൂജകൾ, കളപ്രദക്ഷിണം തുടങ്ങിയവ നടക്കും. 13 ന് പുറത്തേക്കെഴുന്നള്ളിപ്പ്, മുല്ലക്കൽ പാട്ട്, ഈടും കൂറും എന്നിവയോടെ കളംപാട്ട് സമാപിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി നാരായണൻ നമ്പൂതിരി, മേൽശാന്തി കൃഷ്ണമുരാരി ഭട്ട്, ഞാങ്ങാട്ടിരി മണികണ്ഠകുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
