
തൃശൂർ: നെഹ്‌റു സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റ് കർമവേഴ്‌സ് 2026 ന് നാളെ തുടക്കമാകും. നെഹ്‌റു കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് റിസർച്ച് സെന്റർ കാമ്പസിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് രാവിലെ 9.30 ന് ചിത്രകാരിയും വയലിനിസ്റ്റുമായ എസ്. കണ്മണി ഉദ്ഘാടനം ചെയ്യും.
വിവിധ യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള 50ൽ പരം കോളേജുകളിൽ നിന്നായി 15 മത്സരയിനങ്ങളിലായി 700ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. പാനൽ ചർച്ച, വിവിധ മത്സരങ്ങൾ, പൂർവ വിദ്യാർത്ഥി സംഗമം, സംവാദം, മ്യൂസിക് നൈറ്റ് തുടങ്ങി വിവിധ പരിപാടികളുമുണ്ടാകും. പ്രൊഫ. ഡോ. ടി.പി. കൃഷ്ണകുമാർ, അലക്‌സ് കുരുവിള, കിഷോർ രാജ്, ശ്രീലക്ഷ്മി, പ്രൊഫ. വി. വിജിഷ്മ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
