പാലക്കാട്: കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ ഫെബ്രുവരി 5ന് ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. നാളെ രാവിലെ 11 മുതൽ പാലക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ആണ് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുക. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അദാലത്തിൽ കമ്മീഷൻ മുമ്പാകെ പരാതികൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04712308630 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് യുവജന കമ്മീഷൻ ജില്ലാ സെക്രട്ടറി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |