SignIn
Kerala Kaumudi Online
Wednesday, 04 February 2026 1.12 PM IST

അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Increase Font Size Decrease Font Size Print Page
udshab

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ കണ്ഡമാൽ സ്വദേശി ഉദ്ഷാബ് പ്രധാനെ (26) റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പൊലീസും ചേർന്ന് പിടികൂടി.

രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒരു കിലോയുടെ പായ്ക്കറ്റുകളിലാക്കി ഷോൾഡർ ബാഗിലാണ് ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിയത്. പെരുമ്പാവുർ, കാലടി ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. ഇവിടെ ഇയാൾക്ക് പെയിന്റിംഗ് ജോലി എന്നാണ് പറഞ്ഞിട്ടുള്ളത്.

നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ജി.പി. മനുരാജ്, സബ് ഇൻസ്പെക്ടർ കെ. നന്ദകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.