SignIn
Kerala Kaumudi Online
Thursday, 05 February 2026 2.35 AM IST

ഉത്സവാഘോഷങ്ങൾക്ക് എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഗ്യാസ് സിലിണ്ടർ,​ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖാ ഗുപ്ത

Increase Font Size Decrease Font Size Print Page
gas

ന്യൂഡൽഹി : ഹോളി ആഘോഷത്തിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഹോളി,​ ദീപാവലി ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി നിവാസികൾക്ക് സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകുമെന്ന് രേഖാ ഗുപ്ത അറിയിച്ചു. സാധുവായ റേഷൻ കാർഡുടമകൾക്കാണ് സൗജന്യ ഗ്യാസ് സിലിണ്ടറിന് അർഹത.

ഒരു എൽ.പി.ജി സിലിണ്ടറിന് നൽകേണ്ട 853 രൂപ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി വാതക കണക്ഷൻ ഉപയോഗിക്കുന്നവരും പദ്ധതിയുടെ പരിധിയിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഹോളിക്ക് മുമ്പ് പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യും. പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ ബഡ്ജറ്റിൽ 242 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് രേഖാ ഗുപ്ത വ്യക്തമാക്കി. മാർച്ച് നാലിന് ഹോളി ആഘോഷ സമയത്ത് പദ്ധതി നടപ്പാക്കും. ഹോളിക്ക് ശേഷം നവംബറിൽ ദീപാവലി വേളയിലും സൗജന്യ സിലിണ്ടർ നൽകും. പദ്ധതിയിലൂടെ രാജ്യതലസ്ഥാനത്തെ ആയിരക്കണക്കിന് താഴ്ന്ന വരുമാനക്കാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, REKHA GUPTA, DELHI, LPG CYLINDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.