
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്.ഐ.ആർ പ്രക്രിയയിലെ സംസ്ഥാനത്തിന്റെ ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയിൽ നേരിട്ടെത്തി അറിയിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്നലെ 15 മിനിട്ടോളം തുറന്നകോടതിയിൽ വാദിച്ചട മമത സ്വന്തം സംസ്ഥാനത്തിനുവേണ്ടി പരമോന്നത കോടതിയിൽ വാദിച്ച ആദ്യ സിറ്റിംഗ് മുഖ്യമന്ത്രിയുമായി.തിരഞ്ഞെടുപ്പ് കമ്മിഷനെ കടന്നാക്രമിച്ച മമത, ജനാധിപത്യത്തെയും ബംഗാൾ ജനതയെയും സംരക്ഷിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് ആറ് കത്തുകളെഴുതിയിട്ടും മറുപടിയില്ലെന്നും സാധാരണ വോട്ടർമാർക്കുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും മമത കോടതിയിൽ പറഞ്ഞു.
നിയമബിരുദധാരിയായ മമത, 2003ലാണ് അഭിഭാഷകയായി ഇതിനുമുമ്പ് വാദിച്ചിട്ടുള്ളത്. ഇന്നലെ അഭിഭാഷക വേഷത്തിലായിരുന്നില്ല. കറുത്ത ഷാളാണ് ധരിച്ചത്.വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |