SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

ഒച്ച് തോൽക്കും ഈ റോഡിന് മുന്നിൽ, ഇഴഞ്ഞുനീങ്ങി എല്ലക്കൽ- മുല്ലക്കാനം റോഡ്‌ പണി

Increase Font Size Decrease Font Size Print Page

road
നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന എല്ലക്കൽ- മുല്ലക്കാനം റോഡ്‌

രാജാക്കാട്: മലയോര ഹൈവേയുടെ ഭാഗമായ എല്ലക്കൽ മുതൽ മുല്ലക്കാനം വരെയുള്ള

അഞ്ച് കിലോമീറ്റർ റോഡും മുതിരപ്പുഴയാറിന് കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മൂന്ന് വർഷം മുമ്പ് ആരംഭിച്ച നിർമ്മാണം നടക്കുന്നത് ഒച്ച് തോൽക്കും വേഗത്തിൽ. അഞ്ച് കിലോമീറ്റർ റോഡിൽ രണ്ട് കിലോമീറ്ററിൽ താഴെ മാത്രമാണ് ഭാഗികമായി ടാർ ചെയ്തത്. പാലത്തിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. അടുത്ത മഴക്കാലത്തിന് മുമ്പ് തൂണുകൾ ഉയർത്തിയില്ലെങ്കിൽ പാലം പണിയും പ്രതിസന്ധിയിലാവും. കോൺട്രാക്ടറെയും സൂപ്പർവൈസർമാരെയും വിളിച്ചാൽ എടുക്കാറില്ലെന്നാണ് ആക്ഷേപം. സൂപ്പർവൈസർമാരെ തുടരെ സ്ഥലം മാറ്റുന്നതായും പരാതിയുണ്ട്. നിരവധി ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന മൂന്നാർ- തേക്കടി റോഡിന്റെ ഭാഗമായ ഈ റോഡിലൂടെ സർവ്വീസ് ബസ് ഓടിയിട്ട് മൂന്ന് വർഷമായി. ഗവ. ഐ.ടി.ഐ, സാൻജോ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഗതാഗത സംവിധാനമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഗതാഗത സൗകര്യമില്ലാത്തത് ഈ സ്ഥാപനങ്ങളിലെ അഡ്മിഷനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇഴഞ്ഞുനീങ്ങുന്ന നിർമ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും നിവേദനങ്ങളും സമർപ്പിച്ചെങ്കിലും യാതൊരു പരിഹാരവുമില്ല. തുടർന്നാണ് നാട്ടുകാ‌ർ കിങ്ങിണി രജേന്ദ്രൻ ചെയർപേഴ്സനായും വി.കെ. മാത്യു ജനറൽ കൺവീനറായും റോഡ് സംരക്ഷണ സമിതി രൂപീകരിച്ച് പ്രത്യക്ഷസമരപരിപാടികൾ ആസൂത്രണം ചെയ്തത്. ഇതിന്റെ ഒന്നാം ഘട്ടമായാണ് അടിയന്തരമായി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം സംഘടിപ്പിക്കുന്നത്.

 നി‌ർമ്മാണ തുക- 39 കോടി രൂപ

 കിലോമീറ്റ‌ർ- 5

നാളെ റോഡ് ഉപരോധം

എല്ലക്കൽ- മുല്ലക്കാനം റോഡ് നിർമ്മാണ സ്തംഭനത്തിനെതിരെ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും ധർണ്ണയും നാളെ രാവിലെ 10.30ന് തേക്കിൻകാനത്ത് സംഘടിപ്പിക്കും. സമരസമിതി കൺവീനർ വി.കെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫാ. ജോബിൻ പേണാട്ടുകുന്നേൽ, ഫാ. ജോൺ കലൂർ, ഫാ. എബിൻ ആയിലുമാലിൽ, ബാബു ജോസഫ്, പി.ജി. സുകുമാരൻ, അജയൻ മാടപ്പിള്ളിൽ എന്നിവർ പ്രസംഗിക്കും.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY