കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് കിരീടം അവസാന നിമിഷമാണ് ന്യൂസിലാന്റിന് നഷ്ടപ്പെട്ടത്. ഐ.സി.സിയുടെ നിയമാണ് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെടാൻ കാരണമായത്. മത്സരത്തിലും സൂപ്പർ ഓവറിലും വിജയികളെ കണ്ടെത്താനാകാതെ വന്നാൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്ന നിയമമാണ് ഇപ്പോൾ ഐ.സി.സി റദ്ദാക്കിയത്. നേരത്തെ ഇത് വിവാദമായതിനെ തുടർന്ന് റദ്ദാക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചതോടെയാണ് ഈ നിയമം വിവാദത്തിലായത്. തുടർന്ന് നിയമം പുനപരിശോധിച്ച ഐ.സി.സി ബൗണ്ടറി എണ്ണി വിജയിയെ കണക്കാക്കുന്ന നിയമം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഐ.സി.സി പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ കിവീസ് താരങ്ങൾ കടുത്ത വിമർശനങ്ങളും പരിഹാസവുമായി രംഗത്തെത്തി. 'അൽപ്പം വൈകിപ്പോയി ഐ.സി.സി' എന്ന് മക്മില്ലൻ ട്വീറ്റ് ചെയ്തത്. ‘അടുത്ത അജൻഡ: ടൈറ്റാനിക്കിൽ ഐസ് മലകൾ കണ്ടെത്താനുള്ള ദൗത്യം നിർവഹിക്കുന്നവർക്ക് കൂടുതൽ മികച്ച ബൈനോക്കുലറുകൾ’ – ലോകകപ്പ് ടീമിലുണ്ടായിരുന്ന ജിമ്മി നീഷം ട്വിറ്ററിൽ കുറിച്ചു.
ലോകകപ്പ് ഫൈനലിൽ കിവീസിന്റെ 243 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 242 എന്ന സ്കോറിൽ എത്തുകയായിരുന്നു. തുടർന്ന് സൂപ്പർ ഒാവറിൽ ഇരുടീമുകൾക്കും ഒരേ റൺസായതോടെ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |