പരവൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പ്രതിഷേധയോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ലതാ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി വൈദ്യുതി ഭവനിൽ സമാപിച്ചു. യു.ഡി.എഫ് ചാത്തന്നൂർ നിയോജകമണ്ഡലം ചെയർമാൻ പരവൂർ സജീബ്, മണ്ഡലം പ്രസിഡന്റുമാരായ ബിനു വിജയൻ,സുനിൽകുമാർ,ബിനു കുമാർ,അഡ്വ.അജിത്ത്,യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഹക്കിം,കൗൺസിലർ വി. പ്രകാശ്,ആർ.ഷാജി,ചന്ദ്രിക,റഫീഖ്,മണ്ണിലാൽ,പേരാംതൊടി ബാബു,പഞ്ചായത്ത് മെമ്പർമാരായ നൗഷാദ്,ജാസ്മി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
