
ടെഹ്റാൻ: ഇറാനിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപിടിത്തം. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാവിലെ പത്തിനാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. വലിയ നാശനഷ്ടങ്ങളുണ്ടെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം ഉൾപ്പെടുന്ന ബസാറാൽ നിരവധി വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും പ്രവർത്തിച്ചിരുന്നു. രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണ്.പ്രദേശം കറുത്ത പുക വ്യാപകമായി പടർന്നിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |