SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

ചികിത്സ കിട്ടാതെ യുവാവിന്റെ മരണം: ബി.ജെ.പി ബഹുജന മാർച്ച്

Increase Font Size Decrease Font Size Print Page
bjp

മലയിൻകീഴ്: വിളപ്പിൽശാല ഗവ.ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച യുവാവിന്റെ കുടുംബത്തിന് നീതിയുറപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മലയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.ബി.സതീഷ് എം.എൽ.എയുടെ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.

ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ബിസിമീറിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും ബിസ്മീറിന്റെ ഭാര്യ ജാസ്മിന് സർക്കാർ ജോലി നൽകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് സുധീഷ് കുന്നുവിള അദ്ധ്യക്ഷത വഹിച്ചു.ദക്ഷിണ മേഖലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു,സംസ്ഥാന സമിതിയംഗം മലയിൻകീഴ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ബി.ജെ.പി പ്രവർത്തകരെ എം.എൽ.എയുടെ ഓഫീസിലേക്ക് കടത്തിവിടാതിരിക്കാൻ റോഡിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു.പൊലീസിന്റെ വൻ സംഘം രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നു.മാർച്ച് ഉദ്ഘാടനത്തിന് മുൻപ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാനുള്ള ശ്രമം പൊലീസ് ചെറുത്തു.ഇതിനിടെ ബി.ജെ.പി പ്രവർത്തകരുടെ പ്രകോപനം ലാത്തിച്ചാർജിന്റെ വക്കോളമെത്തിയിരുന്നു.

ക്യാപ്ഷൻ: ഐ.ബി.സതീഷ് എം.എൽ.എയുടെ ഓഫീസിലേക്ക് ബി.ജെ.പി മലയിൻകീഴ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനമാർച്ച് ബി.ജെ,പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY