
ന്യൂഡൽഹി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ മൈ ഭാരത് ബഡ്ജറ്റ് ക്വസ്റ്റ്ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 15-29 വയസുവരെ പ്രായമുള്ള യുവതീ യുവാക്കൾക്കു 17വരെ മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്ന ഡിജിറ്റൽ ക്വിസിൽ പങ്കെടുത്ത് തുടർ മത്സരങ്ങളിലേക്ക് യോഗ്യത നേടാം. https;//mybharat.gov.in/ലൂടെയാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ആദ്യ ഘട്ടത്തിൽ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയുള്ള ഓൺലൈൻ ക്വിസ് മത്സരം നടത്തും. ക്വിസ് മത്സരത്തിൽ വിജയികൾ ആവുന്നവർക്ക് ഉപന്യാസ രചന മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. ഉപന്യാസ രചന മത്സരത്തിൽ സംസ്ഥാന തല വിജയികൾ ആവുന്നവർക്ക് കേന്ദ്ര ബജറ്റിനെ ആസ്പദമാക്കി പ്രധാനമന്ത്രിയുമായി ഓൺലൈൻ സംവാദത്തിന് അവസരം ലഭിക്കും. മൈ ഭാരത് ബഡ്ജറ്റ് ക്വസ്റ്റ്മായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: https;//mybharat.gov.in/. ഫോൺ: 9526855487.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
