
കോന്നി: കോന്നി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറേറ്റർ റൂമിനുസമീപം തീപിടിത്തം. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് ഐ.സി.യുവിന്റെയും ലേബർ റൂമിന്റെയുമിടയിൽ തീപിടിച്ചത്. പുക ഉയർന്നത് കണ്ട് രോഗികൾ പരിഭ്രാന്തരായി. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30 മുതൽ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. തീ ശ്രദ്ധയിൽപ്പെട്ടയുടൻ ജീവനക്കാരും കൂട്ടിരിപ്പുകാരും ചേർന്ന് രോഗികളെ കെട്ടിടത്തിന് പുറത്തെത്തിച്ചു. മെഡിക്കൽ കോളേജിലെ ഫെസിലിറ്റി മെയിന്റനൻസ് വിഭാഗം, അഗ്നിശമന സേന എന്നിവർ ചേർന്ന് തീ പൂർണമായും കെടുത്തി. കെട്ടിടത്തിന്റെ മുകൾ നിലകളിലേക്ക് പുക വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്ന് ബ്ലോവർ എത്തിച്ച് പുക മാറ്റിയ ശേഷമാണ് രോഗികളെ തിരികെ പ്രവേശിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |