തിരുവനന്തപുരം: 114-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് 15ന് പമ്പാ മണൽപുറത്ത് ശ്രീവിദ്യാധിരാജ നഗറിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ. 15ന് രാവിലെ 11ന് പ്രസിഡന്റ് പി.എസ് നായർ പതാക ഉയർത്തുന്നതോടെ പരിഷത്തിന് തുടക്കമാകും. വൈകിട്ട് 3.30ന് മഹാമാഘ മഹോത്സവത്തിന്റെ പരമാചാര്യൻ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മാഹാരാജ് ഉദ്ഘാടനം ചെയ്യും. സനാതനധർമ്മ പ്രചാരകൻ ഒ.എസ്. സതീഷ് 16ന് രാവിലെ 10ന് 'വാല്മീകീരാമായണ സമീക്ഷ'യിൽ പ്രഭാഷണം നടത്തുന്നതാണ്.
17ന് വൈകിട്ട് 3.30ന് വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന തീർത്ഥപാദരുടെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി കാർഷിക സമ്മേളനം കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ട് 3.30ന് അയ്യപ്പഭക്ത സമ്മേളനം പന്തളം രാജ പ്രതിനിധി നാരായണ വർമ്മ ഉദ്ഘാടനം നിർവഹിക്കും. 19ന് വൈകിട്ട് 3.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തും.
20ന് രാവിലെ 10ന് ചട്ടമ്പിസ്വാമികളുടെ ദിവ്യസ്മരണയ്ക്കായി ഭട്ടാരകോത്സവം. വൈകിട്ട് 3.30ന് പത്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദരുടെ അദ്ധ്യക്ഷതയിൽ ആചാര്യ സ്മൃതി സമ്മേളനം മാർഗ്ഗ ദർശക മണ്ഡലം മുഖ്യ കാര്യദർശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 10ന് കുട്ടികളുടെ സമഗ്രവ്യക്തിത്വ വികസനത്തിന് വേണ്ടിയുള്ള പരിശീലനകളരിയുടെ ഉദ്ഘാടനം സംബോധ് ഫൗണ്ടേഷൻ കേരളയുടെ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി നിർവഹിക്കും. വൈകിട്ട് 3.30ന് വനിതാസമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 11ന് മതപാഠശാല ബാലഗോകുലം അദ്ധ്യാത്മിക പഠനകേന്ദ്രം സമ്മേളനത്തിന്റെ ഉദ്ഘാടനം ബാലതാരം ശ്രീപദ് യാൻ നിർവഹിക്കും. കേന്ദ്രമന്ത്രി അർജ്ജുൻ റാം മേഘ്വാൾ വൈകിട്ട് 3.45ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |