
പോത്തൻകോട്: ബന്ധുവും കാമുകിയുമായ 19കാരിയുടെ നഗ്നദൃശ്യങ്ങളും സ്വകാര്യ ചാറ്റുകളും മൊബൈലിൽ പ്രചരിപ്പിച്ച കേസിലെ പ്രതി സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. റൂറൽ പൊലീസ് മേധാവിയുടെ നിർദ്ധേശത്തെ തുടർന്ന് അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തോന്നയ്ക്കൽ ലാൽബാഗ് നഗർ ഉഷഭവനിൽ കിരൺ (27)നെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വേങ്ങോട് സ്വദേശിയായ 19കാരിയുടെ മാതാവ് പോത്തൻകോട് പൊലീസിൽ ഇക്കഴിഞ്ഞ 7ന് പരാതി നൽകിയിരുന്നു. പരാതിയിൽ കിരൺ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ നിരപരാധിയാണെന്ന് കിരൺ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങൾ കിരൺ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാകാമെന്ന സംശയത്തിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |