കഴക്കൂട്ടം: ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കഴക്കൂട്ടം അനിലിന്റെ വീട്ടിൽ നിന്ന് ബൈക്ക് മോഷണം പോയി.ഇന്നലെ പുലർച്ചെ 3.45നും 4നും ഇടയിലായിരുന്നു സംഭവം.നേതാജി ലൈൻ ശിവനഗർ 31ൽ കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നാണ് ലോക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്.പരിശോധനയിൽ സമീപത്തെ സി.സി.ടി.വികളിൽ നിന്ന് മോഷ്ടാക്കളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു.ഫെഡറൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഒരു ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ച മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.നേതാജി ലൈനിലേക്ക് തിരിഞ്ഞ് ബൈക്ക് നിറുത്തിയശേഷം സംഘത്തിലെ രണ്ടുപേർ ഇറങ്ങുകയും,അനിലിന്റെ ബൈക്കുമായി ഒരാൾ സൈനിക സ്കൂൾ - ചന്തവിള റോഡ് ലക്ഷ്യമാക്കി രക്ഷപ്പെടുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |