SignIn
Kerala Kaumudi Online
Friday, 06 February 2026 4.05 PM IST

അന്താരാഷ്ട്ര പഞ്ചഗുസ്തി: സുബൈറിനും അദ്നാനും മെഡൽ തിളക്കം

Increase Font Size Decrease Font Size Print Page
medal
നേപ്പാൾ കാഠ്മണ്ഡുവിൽ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി മെഡലുകൾ സുബൈറും സമീർ അദ്നാനും

നെടുമ്പാശേരി: നേപ്പാളിൽ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യക്കായി മെഡലുകൾ നേടി മാനാടത്ത് കുടുംബാംഗങ്ങളായ സുബൈറും അദ്നാനും നാടിന്റെ അഭിമാനമായി. വിന്റർ യൂത്ത് ഗെയിംസിൽ സീനിയർ പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ ഇടത്-വലത് കൈകളിലെ മത്സരങ്ങളിലായി ആലുവ ക്രസന്റ് പബ്ലിക് സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി എം.എ. അദ്നാൻ സമീർ രണ്ട് വെള്ളി മെഡലുകൾ കരസ്ഥമാക്കി. സംസ്ഥാന, ദേശീയ തലങ്ങളിൽ സ്വർണമടക്കം നേടിയ അദ്നാന്റെ ആദ്യ അന്താരാഷ്ട്ര മെഡൽ നേട്ടമാണിത്. ആലുവ ചെങ്ങമനാട് പറമ്പയം മാനാടത്ത് എം.എ.അൻസറിന്റേയും രസ്നയുടേയും മകനാണ് അദ്നാൻ.
ലോക പഞ്ചഗുസ്തി താരവും അന്താരാഷ്ട്ര റഫറിയുമായ പിതൃസഹോദരൻ മാനാടത്ത് സുബൈറാണ് അദ്നാന്റെ പരിശീലകൻ. കാഠ്മണ്ഡുവിൽ നടന്ന മത്സരത്തിൽ സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളിൽ പങ്കെടുത്ത സുബൈർ ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. 2019ൽ തുർക്കിയിൽ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ച സുബൈർ, നിരവധി ഏഷ്യൻ-ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണമെഡലുകൾ നേടിയിട്ടുണ്ട്.

കാശ്മീരിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിനുള്ള യോഗ്യതാ പോരാട്ടമായ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ഇരുവരും പങ്കെടുക്കും. വയനാട് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ നാളെയും മറ്റന്നാളുമാണ് മത്സരം.

TAGS: LOCAL NEWS, ERNAKULAM, MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.