SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.48 PM IST

വരുന്നത് വികസനത്തിന്റെ അടുത്തഘട്ടം, ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുകയാണെന്ന് നരേന്ദ്ര മോദി

Increase Font Size Decrease Font Size Print Page
moi-

ന്യൂഡൽഹി : ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നും എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യയുടെ അതിവേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയത് . വരുന്നത് വികസനത്തിന്റെ അടുത്തഘട്ടമാണെന്നും മോദി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്ത് ഇന്ത്യ വലിയ വികസനം കൈവരിച്ചു. വിലക്കയറ്റം പിടിച്ചുനിറുത്തി. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വികസനത്തിന്റെ ദിശ രാഷ്ട്രപതി പ്രസംഗത്തിൽ കാണിച്ചു. രാജ്യത്തിന് ഇനി പിന്നോട്ടു പോകാനാവില്ലെന്നും മോദി പറഞ്ഞു പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

മോദി പ്രസംഗിക്കാനായി എത്തിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എഴുന്നേറ്റപ്പോൾ അനുവദിക്കാനാകില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ പറഞ്ഞു,​ പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷ ശബ്ദം ഉയർത്താൻ അനുവദിക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി. അതേസമയം മോദി മോദി എന്ന് പ്രസംഗിച്ചു കൊണ്ടാണ് ഭരണപക്ഷം മോദിയെ വരവേറ്റത്.

രാജ്യസഭയിലെ പ്രസംഗത്തിൽ അമേരിക്കയുമായുള്ള കരാറിനെ കുറിച്ചും യൂറോപ്യൻ യൂണിയനുമായുള്ള കരാരിനെക്കുറിച്ചും മോദി പരാമർശിച്ചു. നമ്മുടെ രാജ്യത്തോട് ആരും ഡീലിന് തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നു. അത് മാറ്റാൻ പ്രയത്നിക്കുകയാണ്. ഇന്ത്യ ലോകത്തോട് മത്സരിക്കാൻ പൂർണമായും തയ്യാറാണ്. അമേരിക്കയുമായുള്ള കരാറിന് ശേഷം കൂടുതൽ വിശ്വാസ്യതയുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബഹളം കാരണം ലോക്സഭ ഇന്നും സ്തംഭിച്ചിരുന്നു. ചർച്ചയും മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം ലോക്സഭ ബഹളത്തിനിടെ പാസാക്കി. ഇതിന് പിന്നാലെയാണ് രാജ്യസഭയിൽ പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI, PM NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.