
ഇരിട്ടി: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരിശോധനയിൽ കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ഇരിട്ടി പോലീസ് സ്റ്റേഷൻ ഓഫീസർമാരെ ഓയിസ്‌ക ഇരിട്ടിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.പൊലീസ് സ്റ്റേഷന്റെ മുന്നിൽ നടന്ന പരിപാടിയിൽ ഡിവൈ.എസ്.പി ധനഞ്ജയ ബാബു, എസ്.എച്ച്.ഒ മെൽബിൻ ജോസ്, സബ് ഇൻസ്‌പെക്ടർമാരായ കെ.ഷറഫുദ്ദിൻ , റെജി സ്‌കറിയ, കെ.രജിത്ത്, ഓഫീസർമാരായ അശോകൻ, മുഹമ്മദ് നജ്മി, മജീദ്, ഇരിട്ടി ഓയിസ്‌ക പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണൻ, പി.കെ.ആന്റണി, ഷാജി ജോസ് കുറ്റിയിൽ, അംഗങ്ങളായ കെ.സുരേഷ് ബാബു, സി.ബാബു , പ്രശാന്തൻ, സന്തോഷ് കുഴിപ്പള്ളിൽ, പി.കെ.ദിനേശൻ, ജോണി യോയക് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
