SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

അദാലത്ത് നടത്തി

Increase Font Size Decrease Font Size Print Page
adalath
പാലക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്ത്.

പാലക്കാട്: കേരള സംസ്ഥാന യുവജന കമ്മീഷൻ നടത്തിയ പാലക്കാട് ജില്ലാതല അദാലത്തിൽ 12 പരാതികൾ തീർപ്പാക്കി. പാലക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ 23 പരാതികൾ പരിഗണിച്ചു. ശേഷിക്കുന്ന 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. 4 പരാതികൾ പുതുതായി ലഭിച്ചു. സ്വകാര്യ പരിശീലന സ്ഥാപനത്തിൽ അന്യായമായി വാങ്ങിയ ഫീസ് തിരികെ ലഭിക്കുന്നത്, വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം കുടിശ്ശിക ലഭിക്കുന്നത്, ഗാർഹിക പീഡനം, സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, സ്വകാര്യസ്ഥാപനത്തിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്, സൈബർ തൊഴിൽ തട്ടിപ്പ്, പി.എസ്.സി തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ ലഭിച്ചത്. യുവജന കമ്മീഷൻ ചെയർപേഴ്സൺ എം.ഷാജർ അദ്ധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ കെ.ഷാജഹാൻ, പി.സി.വിജിത, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.ജയകുമാർ, അസിസ്റ്റന്റ് പി.അഭിഷേക് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, PALAKKAD, YOUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY