
പടന്നക്കാട്: കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങളിൽ വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിളയാങ്കോട് കുതിക്കുന്നു. സ്റ്റേജിതര മത്സരങ്ങളിലെ 47 ഇനങ്ങളി. അവസാന ഫലം വന്നപ്പോൾ 94 പോയിന്റുമായാണ് വാദിഹുദയുടെ കുതിപ്പ്. തലശ്ശേരി ബ്രണ്ണൻ 84 പോയിന്റുമായി രണ്ടും പയ്യന്നൂർ ഗവ. കോളേജ് 62 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. അറുപത് പോയിന്റുള്ള തളിപ്പറമ്പ സർസയ്യിദ് കോളേജ് നാലും 56 പോയിന്റ് നേടി കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് അഞ്ചാം സ്ഥാനത്തും 54 പോയിന്റോടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ് ആറാം സ്ഥാനത്തുമുണ്ട്.
പരാതികളില്ലാതെ രണ്ടാംദിനം
പരാതികളും പരിഭവങ്ങളുമില്ലാതെയാണ് കലോത്സവത്തിന്റെ രണ്ടാം ദിനത്തിനും തിരശീല വീണത്. സംഘാടക സമിതി കൺവീനർ കെ പ്രണവിന്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികളും സബ് കമ്മിറ്റി ഭാരവാഹികളും പൂർണ സമയം കർമ്മനിരതരാണ്. ആദ്യദിനം പച്ചക്കറി സദ്യയും രണ്ടാം ദിവസം ഉച്ചഭക്ഷണമായി നെയ്‌ചോറും കോഴിക്കറിയുമാണ് മത്സരാർത്ഥികൾക്ക് നൽകിയത്. ആദ്യദിനം 1100 പേർക്കുംരണ്ടാം ദിനം 1000 പേർക്കും ഭക്ഷണം വിളമ്പി. സ്റ്റേജ് മത്സരം തുടങ്ങുന്ന ഇന്ന് 1500 പേർക്ക് ഭക്ഷണമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാത ഭക്ഷണവും വൈകിട്ട് ചായയും നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |