SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

ഏഴംകുളത്ത് ടോയ്ലെറ്റ് മാലിന്യം സ്റ്റേഡിയത്തിലേക്കും തോട്ടിലേക്കും

Increase Font Size Decrease Font Size Print Page

bhhhj
ടോയ്ലെറ്റിൽ നിന്നുള്ള പൈപ്പ് പൊട്ടി മാലിന്യം പ്രവഹിക്കുന്നു

ഏഴംകുളം : ഏഴംകുളം അറുകാലിക്കൽ സ്റ്റേഡിയത്തിനു സമീപമുള്ള ലോഡ്ജിൽ നിന്നും ടോയ്ലെറ്റ് മാലിന്യങ്ങൾ പൈപ്പ് പൊട്ടി സ്റ്റേഡിയത്തിനു സമീപത്തേയ്ക്കും തോട്ടിലേക്കും ഒഴുക്കുന്നതായി പരാതി. പ്രദേശവാസികൾ മാസങ്ങളായി പരാതി പറഞ്ഞിട്ടും ലോഡ്ജ് അധികൃതർ പൊട്ടിയ പൈപ്പ് നന്നാക്കാൻ ശ്രമിക്കുന്നില്ല. ടോയ്ലെറ്റ് മാലിന്യം കൊണ്ട് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് സ്റ്റേഡിയത്തിൽ കളിയ്ക്കാൻ എത്തുന്ന കുട്ടികളും യുവാക്കളുമാണ്. രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത്. തോട്ടിലെ വെള്ളവും മലിനമാകുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലും ലോഡ്ജിൽ താമസിക്കുന്നത് .ലോഡ്ജിനു പിറക് ഭാഗത്താണ് പൈപ്പ് പൊട്ടികിടക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ തന്നെ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും ടൗൺ വാർഡ് മെമ്പർ രജനി ബിജു അറിയിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY