SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.54 PM IST

മത്സരിക്കാൻ പാർട്ടി പറയുമെന്നാണ് പ്രതീക്ഷ: കെ.സുധാകരൻ

Increase Font Size Decrease Font Size Print Page
p

കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി പറയുമെന്നാണ് പ്രതീക്ഷയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. പാർട്ടി പറഞ്ഞാൽ മത്സരിക്കും. എം.പിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജോൺ ജോണുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ജനതാദളിന്റെ കോഴിക്കോട്ടെ പരിപാടിക്കെത്തിയത്. അവർക്ക് കോൺഗ്രസിലേക്ക് വരുന്നതിന് ഒരു പ്രശ്നവുമില്ല.ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സി.പി.എം തന്നെയാണ്. കേസിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ല. ജാമ്യം കിട്ടി വരുന്നവരൊക്കെ സി.പി.എമ്മുമായി ബന്ധമുള്ളവരാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

TAGS: KS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY