SignIn
Kerala Kaumudi Online
Saturday, 25 April 2026 8.54 AM IST

മുംബയ്‌യെ  തകർത്ത് പഞ്ചാബ്; അപരാജിതരായി ശ്രേയസും സംഘവും, ഡി കോക്കിന്റെ   സെഞ്ച്വറി പാഴായി

Increase Font Size Decrease Font Size Print Page
pbks-vs-mi

മുംബയ്: ഐപിഎല്ലിൽ മുംബയ് ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് പഞ്ചാബ് കിംഗ്‌സ്. മുംബയ് ഉയർത്തിയ 196 റൺസ് 16.3 ഓവറിൽ പഞ്ചാബ് മറികടന്നു. ഈ വിജയത്തോടെ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി. എന്നാൽ അഞ്ചിൽ നാല് മത്സരങ്ങളും തോറ്റ മുംബയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇനി അത്ഭുതങ്ങൾ സംഭവിക്കണം.

പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഇറങ്ങിയ ക്വിന്റൺ ഡി കോക്കിന്റെ (112) തകർപ്പൻ സെഞ്ച്വറിയാണ് മുംബയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 60 പന്തിൽ നിന്നായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ഇതോടെ മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകൾക്കായി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടവും ഡി കോക്ക് സ്വന്തമാക്കി. നമൻ ധീർ (50) മികച്ച പിന്തുണ നൽകിയെങ്കിലും മദ്ധ്യനിര പരാജയപ്പെട്ടത് മുംബയ്ക്ക് വലിയ തിരിച്ചടിയായി. പഞ്ചാബിനായി അർഷ്ദീപ് സിംഗാണ് നിർണായക വിക്കറ്റുകൾ വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി അല്ലാ ഗസൻഫർ മുംബയ്ക്ക് പ്രതീക്ഷ നൽകിയിരുന്നെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച ക്യാപ്ടൻ ശ്രേയസ് അയ്യരും പ്രഭ്സിമ്രാൻ സിംഗും മുംബയ് ബൗളർമാരെ അടിച്ചു തകർക്കുകയായിരുന്നു. പ്രഭ്സിമ്രാൻ സിംഗും (39 പന്തിൽ 80 റൺസ്) ശ്രേയസ് അയ്യരും (35 പന്തിൽ 66 റൺസ്) ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 21 പന്തുകൾ ബാക്കിനിൽക്കെ എട്ട് വിക്കറ്റിന്റെ കൂറ്റൻ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. തോൽവിയോടെ മുംബയ് ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായി.

TAGS: NEWS 360, SPORTS, IPL2026, PBKS, MUMBAI INDIANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.