SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

അഖിലേന്ത്യാപണിമുടക്ക് വിജയിപ്പിക്കണം

Increase Font Size Decrease Font Size Print Page

കൊല്ലം: തൊഴിലാളി ദ്രോഹ ലേബർകോഡുകൾ പിൻവലിക്കുക. തൊഴിലുറപ്പ് പദ്ധതി മാറ്റമില്ലാതെ നിലനിറുത്തുക. കർഷകവിരുദ്ധ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 12 ന് നടത്തുന്ന അഖിലേന്ത്യാപണിമുടക്ക് വിജയിപ്പിക്കാൻ എച്ച്.എം.എസ് യൂണിയൻ അംഗങ്ങൾ മുന്നിട്ടിറങ്ങണമെന്ന് എച്ച്.എം.എസ് അഫിലിയേറ്റഡ് യൂണിയനുകളായ സ്ട്രീറ്റ് വെണ്ടേഴ്സ‌് ആൻഡ് ലോട്ടറി സെല്ലേഴ്‌സ് ഫോറം, ജനത കശുഅണ്ടി തൊഴിലാളി സെന്റർ, ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ, തയ്യൽ തൊഴിലാളി സെന്റർ, സോമിൽ വർക്കേഴ്‌സ് ഫോറം, മോട്ടോർ ആൻഡ് എൻജീനിയറിംഗ് ലേബർ സെന്റർ, സ്റ്റേജ് ടെക്നിക്കൽ വർക്കേഴ്‌സ് സെന്റർ എന്നീ സംഘടനകളുടെ കൊല്ലം ജില്ലാ നേതാക്കളുടെ സംയുക്തയോഗം അഭ്യർത്ഥിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. അബ്‌ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹി​ച്ചു

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY