കളമശേരി: സംസ്ഥാന സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി പ്രകാരം ഏലൂർ നഗരസഭയിലെ 592 പേർക്ക് ആദ്യഘട്ട പെൻഷൻ അനുവദിച്ചു. പ്രതിമാസം 1000 രൂപ വീതം ലഭിക്കും. പിങ്ക്, മഞ്ഞ റേഷൻ കാർഡിൽ ഉൾപ്പെട്ട 35നും 60നും ഇടയിൽ പ്രായമുള്ള മറ്റു പെൻഷനുകൾ ലഭിക്കാത്തവരും സർക്കാർ അർദ്ധ സർക്കാർ മേഖലകളിൽ ജോലി ചെയ്യാത്തവരുമായ സ്ത്രീകളാണ് ഉപഭോക്താക്കൾ. ഇന്നലെ കൂടിയ കൗൺസിൽ യോഗമാണ് ഇക്കാര്യം അംഗീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |