പാനൂർ: മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കരിയാട് നാംസിൽ എൻ.എ കരീം (65) നിര്യാതനായി.
പാനൂർ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. കരിയാട് കരിയാട് മഹല്ല് ജമാഅത്ത് പ്രസിഡന്റ്, മലബാർ സി.എച്ച് സെന്റർ സെക്രട്ടറി, കല്ലിക്കണ്ടി എൻ.എ.എം കോളേജ് എം.ഇ.എഫ് കമ്മിറ്റി സെക്രട്ടറി, പൂക്കേയതങ്ങൾ ഹോസ്പീസ് സെക്രട്ടറി, സി.എച്ച് മൊയ്തു മാസ്റ്റർ സ്മാരക ഓഡിറ്റോറിയം പ്രസിഡന്റ്, കെ. അബൂബക്കർ മാസ്റ്റർ സ്മാരക അഭയ ഡയാലിസിസ് സെന്റർ മുഖ്യ രക്ഷാധികാരി, എസ്.എം.എഫ് പെരിങ്ങത്തൂർ മേഖലാ ട്രഷറർ, മദ്രസ മാനേജ്മെന്റ് ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
മുൻ എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ പരേതനായ എൻ.എ മമ്മു ഹാജിയുടെയും മറിയത്തിന്റെയും മകനാണ്.
ഭാര്യ: റംല. മക്കൾ: ജസ്ഫർ (മാനേജർ ലുലു ഗോൾഡ് തലശ്ശേരി, കുറ്റ്യാടി), ജാസിറ. മരുമക്കൾ: സുബീന, സമീർ, സഹോദരങ്ങൾ: എൻ.എ കുഞ്ഞിമൂസ, ഷാനവാസ്, സമീർ, സക്കീന, നസീമ, പരേതനായ എൻ.എ ബഷീർ. ഖബറടക്കം ഇന്ന് രാവിലെ 10.30ന് കരിയാട് പുതുശ്ശേരി പള്ളി ഖബർസ്ഥാനിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
